Monday, 6 August 2012

ലോകഗണിത വര്‍ഷം


കണക്കിന്റെ വഴികള്‍ "പഠിക്കപ്പെട്ട വസ്തുതകള്‍" എന്നര്‍ഥം വരുന്ന "മാത്തമെറ്റ" എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് മാത്തമാറ്റിക്സ് (ങമവേലാമശേരെ) ഉണ്ടായത്. ഗണിതത്തിന്റെ പല അംശങ്ങളും ആദിമനുഷ്യന്റെ ജീവിതത്തെ സ്വധീനിച്ചിരുന്നതായി പറയാം. നാലായിരം വര്‍ഷം മുമ്പ് ബാബിലോണിയക്കാരും ഈജിപ്തുകാരും ഗണിതം ഉപയോഗിച്ചിരുന്നു. ക്ഷേത്രഗണിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്നുമുതലേ ഈജിപ്തുകാര്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. നൈല്‍നദിയുടെ ഇരുകരകളിലുമായി കൃഷിപ്പണിയുമായി കഴിഞ്ഞുകൂടിയ ഇവര്‍ക്ക് നദിയുടെ വഴിമാറി ഒഴുകല്‍ പ്രധാന പ്രശ്നമായിരുന്നു. ഒരിടത്ത് വെള്ളം കയറുമ്പോള്‍ മറ്റൊരുഭാഗം കരയാകുന്ന പ്രതിഭാസം. തെളിഞ്ഞുവരുന്ന ഭൂമി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് വീതിച്ച് നല്‍കുന്നതിനുള്ള ശ്രമത്തിന്റെ ഫലമായാണ് ക്ഷേത്രഗണിത ശാഖ ഉടലെടുത്തത്. കൃഷിയില്‍ വിളവെടുപ്പുകാലം കണക്കാക്കാനും നദികളിലെ വെള്ളപ്പൊക്കം പ്രവചിക്കാനും ഗണിതം അവര്‍ക്ക് സഹായകമായി. അങ്കഗണിതത്തിന് ആദ്യകാല സംഭാവന നല്‍കിയവരില്‍ പ്രമുഖരാണ് ഭാരതീയര്‍ . പൂജ്യത്തിന്റെ കണ്ടുപിടിത്തമാണ് ഇതില്‍ മഹത്തരം. ഇന്ത്യയില്‍ കച്ചവടത്തിന് എത്തിയ വിദേശികള്‍ പൂജ്യത്തെ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു. ബീജഗണിതത്തിന് അടിസ്ഥാനമൊരുക്കിയത് മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങളാണെന്ന് കരുതുന്നു. ഈ മൂന്ന് ഗണിതശാഖകളില്‍ നിന്നുമാണ് ഇന്നുള്ള വ്യത്യസ്ത ഉപശാഖകള്‍ രൂപമെടുത്തത്.

ലോകഗണിത വര്‍ഷം

2000-ാം ആണ്ടിനെ ഗണിത വര്‍ഷമായാണ് ലോകം ആചരിച്ചത്. യുനസ്കോയുടെ സഹായത്തോടെ അന്താരാഷ്ട്ര ഗണിത സംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനും വികസനത്തില്‍ ഗണിതത്തിന്റെ പങ്ക് പ്രചരിപ്പിക്കുന്നതിനും വാര്‍ഷികാചരണം ലക്ഷ്യമിട്ടിരുന്നു.

ദേശീയ ഗണിതശാസ്ത്ര ദിനം

ശ്രീനിവാസ രാമാനുജനോടുള്ള ബഹുമാനാര്‍ത്ഥം ഇന്ത്യയില്‍ ഈ വര്‍ഷം മുതല്‍ ഗണിതശാസ്ത്ര ദിനം ആചരിക്കും. രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ഗണിതശാസ്ത്ര ദിനമായി പ്രഖ്യാപിച്ചു. ഗണിതശാസ്ത്രത്തിന്റെ രസാവഹവും ആസ്വാദ്യവുമായ വശങ്ങളെ ഉപയോഗപ്പെടുത്തി പുതുതലമുറയെ ഗണിതത്തില്‍ താല്‍പര്യമുള്ളവരാക്കിമാറ്റാന്‍ ദിനാചരണത്തിലൂടെ കഴിയണം.

No comments:

Post a Comment